ഹമാസിനെ വേരോടെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ‘ഹമാസ്താൻ’ ഉണ്ടാകാൻ അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ......
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ......
ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യെമനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി ശക്തമായ മിസൈലാക്രമണമാണ് ഹൂതികൾ നടത്തിയത്.......
ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം 67 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.......
അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ 'ഫത്വ' പുറപ്പെടുവിച്ച് ഇറാനിലെ മുസ്ലീം പുരോഹിതൻ. ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ അയത്തുള്ള നാസർ മകാരെം ഷിറാസിയാണ് മതവിധി പുറപ്പെടുവിച്ചത്.
ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ട്രംപിനെയും നെതന്യാഹുവിനെയും താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നാണ് അയത്തുള്ള നാസർ മകാരെം ഷിറാസി ആഹ്വാനം ചെയ്തിരിക്കുന്നത്.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞു. ......
ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നു. ഗാസ യുദ്ധത്തിന് എത്രയും വേഗം അവസാനം കാണണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഹമാസിനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ പടയൊരുക്കം നടത്തുന്നത്. ......
പാകിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനു നേരേ ചാവേർ ആക്രമണം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്താൻ ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 സെനികർ കൊല്ലപ്പെട്ടു. ......
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ പുനർ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളുമാണ് പാകിസ്ഥാൻ പുനർനിർമ്മിക്കുന്നത്. ......
ഇന്ത്യാ - പാക് വെടിനിർത്തൽ തന്റെ ഇടപെടലിനെ തുടർന്നെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിന് പരിഹാരം കണ്ടത് താനാണെന്ന് ട്രംപ് നേരത്തേയും അവകാശപ്പെട്ടിരുന്നു. ......
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തതിരുന്നതിന്റെ കാരണം വ്യക്തമാക്കി ഇസ്രയേൽ. ഖമനയി ഭൂഗർഭ ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഖമനയി തങ്ങളുടെ കണ്ണിൽപെട്ടിരുന്നെങ്കിൽ വധിക്കുമായിരുന്നു എന്നും ഇസ്രയേൽ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ കാറ്റ്സ് വ്യക്തമാക്കി.
‘വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമനയിയ്ക്ക് വ്യക്തമായതിനാൽ ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ......